ആറ്റിങ്ങൽ അഗ്നി സുരക്ഷാ സേനയുടെ ഇടപെടൽ മൂലം വൻ കവർച്ച ഒഴിവായി. ആറ്റിങ്ങൽ പൂവൻപാറയിൽ സ്ഥിതിചെയ്യുന്ന മാടൻനട ദേവീ ക്ഷേത്രത്തിലായിരുന്നു സംഭവം. പുലർച്ചെ 1: 30 ന് ആറ്റിങ്ങൽ അഗ്നി സുരക്ഷാ ജീവനക്കാരനായിരുന്നു സംഭവം കണ്ടെത്തിയത്. പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരൻ എഫ്ആർഒ പ്രതീപ് കുമാർ.വി തൊട്ടടുത്ത അമ്പലത്തിനുളളിൽ നിന്നും ഇരുമ്പിൽ എന്തോ കൊണ്ടടിക്കുന്നതു പോലെയുള്ള ശബ്ദം കേട്ട് അവിടെ പോയി നോക്കുകയും കവർച്ചാശ്രമം ആണെന്ന് മനസിലാക്കിയതിനെ തുടർന്ന് സ്റ്റേഷനിലുള്ള മറ്റു ജീവനക്കാരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ആറ്റിങ്ങൽ പോലീസിൽ വിവരം അറിയിക്കുകയും അതിനോടൊപ്പം എല്ലാവരും ചേർന്ന് സ്ഥലത്തെത്തി പരിശോധിക്കുന്നതിനിടയിൽ കവർച്ചാസംഘം കടന്നുകളഞ്ഞു. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തി തുടർ നടപടികൾ ആരംഭിച്ചു