കടലാസ് രഹിത ഗ്രാമപഞ്ചായത്തായി വക്കം. പഞ്ചായത്ത് പ്രസിഡന്റ് എ. താജുന്നീസ പ്രവർത്തനോദ്ഘാടനം നിർഹിച്ചു. ഇനി മുതൽ ഗ്രാമപഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസിൽ ലഭിക്കുന്ന അപേക്ഷകൾ ഗ്രാമപഞ്ചായത്തിലെ വിവിധ വകുപ്പുകളിൽ ഡിജിറ്റലായി എത്തുകയും അവിടെ വച്ചു തന്നെ ഫയലുകളിൽ തീരുമാനമാക്കുകയും ചെയ്യുന്നതോടെ കടലാസിന്റെ ഉപയോഗം പൂർണമായും ഒഴിവാകും. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഐ.എൽ.എം.ജി.എസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണിത് നടപ്പിലാക്കുന്നത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് എൻ. ബിഷ്ണു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തമ്മ, അംഗങ്ങളായ ഫൈസൽ താഹിർ, അശോകൻ, നിഷാമോനി തുടങ്ങിയവർ പങ്കെടുത്തു.