Search
Close this search box.

വീറൈസ് പ്രവാസി കൂട്ടായ്മയുടെ പുതിയ ഭരണ സമിതി (2021-2023)ചുമതലയേറ്റു

ei01AGQ75184

 

കഴിഞ്ഞ ആഴ്ചകളിളായി ഓൺലൈൻ സംവിധാനത്തിലൂടെ താഹകുമാർ , ഫസിൽ കപ്പാംകൂട്ടം എന്നിവരുടെ മേൽനോട്ടത്തിൽ നടത്തിയ പൊതു തിരഞ്ഞെടുപ്പിൽ 10 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളേയും പുതിയ നേതൃത്വത്തെയും തിരഞ്ഞെടുത്തു

പ്രസിഡന്റ് ഹക്കിക് അൽ മുബാറക് ; വൈസ് പ്രസിഡണ്ട് ഡോ അനസ് ; സെക്രട്ടറി ജഹ്ഫറുദീൻ ; ജോയിന്റ് സെക്രട്ടറി താരിഖ് താജുദ്ദീൻ ; ട്രെഷറർ ഫാറൂഖ് എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ .

തലവിളമുക്ക് കേന്ദ്രമാക്കി വണ്ടിത്തടം , മടന്തപച്ച, കരവായിൽകോണം , കുടവൂർ , കാട്ടുചന്ത ഉൾപ്പെടുന്ന സമീപ പ്രദേശങ്ങളിലെ 7 ൽ പരം വിദേശരാജ്യങ്ങളിൽ ഉള്ള പ്രവാസികളെ ഉൾപ്പെടുത്തി കഴിഞ്ഞ 3 വർഷക്കാലമായി പ്രവർത്തിക്കുന്ന സംഘടനയാണ് വീറൈസ്.

പ്രവാസികളുടെ വിദേശത്തും സ്വദേശത്തുമുള്ള വെൽഫെയർ ലക്ഷ്യമാക്കി പ്രവർത്തിച്ചു തുടങ്ങിയ ഈ സംരംഭം ഇതിനോടകം നാട്ടിലെയും പൊതുവിഷയങ്ങളിലും സാമൂഹിക സാംസ്കാരിക ആരോഗ്യ വിദ്യാഭാസ മേഖലകളിൽ ഒട്ടനവധി സ്തുത്യർഹമായ സേവനങ്ങൾ നടത്തുന്നുണ്ട്‌ ..

വിദേശത്തെ അംഗങ്ങളുടെ വിഷയത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തുകൊണ്ടും ഒപ്പം നാട്ടിൽ പൊതുവിഷയത്തിലും ചാരിറ്റിയിലും പുതിയ പ്രവർത്തനങ്ങൾക്ക് രൂപരേഖ നൽകികൊണ്ട് തുടർ പ്രവർത്തനം പുതിയ നേതൃത്വത്തിൽ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!