കടൽ കടന്നെത്തിയ കാരുണ്യം അർഹരിൽ എത്തിച്ച് ഹരിത സ്പർശം മാതൃകയായി.

eiRNJ4X28547

കണിയാപുരം : കടൽ കടന്നെത്തിയ കാരുണ്യം അർഹരിൽ എത്തിച്ച് ഹരിത സ്പർശം മാതൃകയായി.
പ്രവാസി മലയാളികളുടെ സംഘടനയായ ദയ കുവൈറ്റിന്റെ നാലാമത് വാർഷികത്തോട് അനുബന്ധിച്ച് നൽകുന്ന നാല്പപത് വീൽ ചെയറുകളിലെ തിരുവനന്തപുരം ജില്ലയിലെ വീൽ ചെയറുകൾ വിതരണത്തിനായി ‘ ഹരിത സ്പർശം കണിയാപുരം പ്രവർത്തകർ ഏറ്റുവാങ്ങി. കണിയാപുരം പള്ളി നടയിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം സി.എച്ച്‌‌‌ സെന്റർ വൈസ് പ്രസിഡൻറ് അഡ്വ: കണിയാപുരം ഹലീമിൽ നിന്നും വീൽ ചെയറുകൾ ഹരിത സ്പർശം പ്രവർത്തകർ ഏറ്റുവാങ്ങി. ഹരിത സ്പർശം ചെയർമാൻ ഷഹീർ ജിഅഹമ്മദ് അദ്ധ്യക്ഷത വഹിച്ചു, കടവിളാകം കബീർ, ഷഹീർ ഖരീം, മുനീർ കൂര വിള, മൺസൂർ ഗസ്സാലി, അബ്ദുള്ള പാങ്ങോട് ,ഹബീബ് വിഴിഞ്ഞം, അൻസാരി പളളി നട, തൗഫിക്ക് ഖരീം, നാസുമുദ്ദീൻ, കമാൽ മാഷ്, ഷഹിനാസ് എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!