ഒറ്റൂർ : ഒറ്റൂർ പഞ്ചായത്ത് കാർഷിക കർമ്മ സേനയ്ക്ക് സ്വന്തമായ് ആസ്ഥാനം. ചേനാംകോട് നടന്ന പ്രവർത്തനോദ്ഘാടനം എം.എൽ.എ അഡ്വ.ബി സത്യൻ നിർവഹിച്ചു. ഒറ്റൂർ പഞ്ചായത്ത് തരിശ് രഹിത പഞ്ചായത്താക്കുകയാണ് ലക്ഷ്യം. ഇതിനായ് കൊയ്ത്ത് മെതിയന്ത്രം, പുല്ല് ചെത്തുന്ന യന്ത്രം തുടങ്ങിയവ സ്വന്തമായിട്ട് കർമ്മ സേനക്കുണ്ട്. നിലവിൽ ആറ്റിങ്ങൾ മണ്ഡലത്തിൽ നടന്നു വരുന്ന ജൈവ കാർഷിക പദ്ധതിയുമായി സഹകരിച്ചു കൊണ്ട് കൃഷി വകുപ്പിന്റെ സഹായങ്ങൾ ലഭ്യമാകും. വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവരുടെ കൈയ്യിലുള്ള സ്ഥലങ്ങൾ നെൽകൃഷി, കരകൃഷി, പച്ചകറി കൃഷിയും വ്യാപകമാക്കുകയാണ് ലക്ഷ്യം.
നിലവിലെ ജൈവ കാർഷിക മണ്ഡലം പദ്ധതിയുമായി യോജിച്ച് കാർഷിക കർമ്മ സേനയ്ക്ക് പ്രവർത്തിക്കാൻ വേണ്ട എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് എം.എൽ.എ പറഞ്ഞു. കർമ്മ സേനാ പ്രസിഡന്റ് ശ്രീകുമാർ അദ്ധ്യക്ഷനായി. കർമ്മ സേനാ സെക്രട്ടറി സത്യബാബു സ്വാഗതം പറഞ്ഞു. സി പി എം എൽ സി സെക്രട്ടറി മുരളിധരൻ, ബ്ലോക്ക് അംഗം സി എസ് രാജീവ്, വാർഡ് മെമ്പർ പ്രമീളാ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.