വർക്കല: കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വർക്കല പോലിസ് സ്റ്റേഷൻ അതിർത്തിയിൽ രണ്ടു പേരെ കമ്പി വടി കൊണ്ടും ഇരുമ്പ് കട്ടി കൊണ്ടും ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ രണ്ടു പ്രതികളെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. വർക്കല വെട്ടൂർ അശാൻ മുക്ക് സ്വദേശി സൈജു (23), വെട്ടൂർ പുളിമുക്കിൽ സ്വദേശി മുഹമ്മദ് (22) എന്നിവരെയാണ് പാങ്ങോട്, കല്ലറയിൽ നിന്നും അറസ്റ്റ് ചെയ്തത്. വർക്കല പോലീസ് ഇൻസ്പെക്ടർ ജി.ഗോപകുമാർ, എസ് ഐമാരായ ശ്യാംജി, ജയകുമാർ, എസ്.സി.പി.ഒ മുരളിധരൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
6.04.2019 ൽ ചിലക്കൂർ സ്വദേശിയായ സർജാനെ കമ്പിവടി കൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതും, 03.05.2019 തീയതി വർക്കല വെട്ടൂർ ആശാൻമുക്ക് സ്വദേശിയായ അബ്ദുൾ സമദിനെ വാൾകൊണ്ട് വെട്ടിയും കമ്പിവടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലും, വർക്കല ചിലക്കൂർ പുത്തൻചന്ത കല്ലമ്പലം എന്നിവിടങ്ങളിൽ കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിവന്ന കേസിലും ഉൾപ്പെട്ടവരാണ് മുഹമദും സൈജുവും. അറസ്റ്റിലായ സൈജു നിരവധി കേസിലെ പ്രതിയാണ്. വർക്കല എസ്.എൻ നഴ്സിംഗ് വിദ്യാർത്ഥിനിയെ അയന്തി എന്ന സ്ഥലത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ വെച്ച് കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ കേസിലും, ചെറുന്നിയൂർ ശിവലിംഗ ആശാരിയുടെ ചെറുന്നിയൂരിൽ നടത്തിവന്ന ഗോൾഡ് വർക്ക് സ്ഥാപനം 12.08.2013 ന് ഷട്ടർ പൊളിച്ച് അകത്തു കയറി ഒന്നര കിലേ വെള്ളി ആഭരണങ്ങളും അഞ്ച് പവൻ സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ച കേസിലും, 2013ൽ നെടുമങ്ങാട് സ്റ്റേഷൻ പരിധിയിൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടേർ ബൈക്ക് മോഷ്ടിച്ച കേസിലും, അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 08.08 ,2013 ൽ നവാസ് എന്നയാളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, പരവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കൈവശം വച്ച കേസിൽ എക്സൈസ് രജിസ്റ്റർ ചെയ്ത കേസ്സിലും മുഖ്യ പ്രതിയാണ് സൈജു. അറസ്റ്റിലായ പ്രതികൾക്ക് വർക്കല, നെടുമങ്ങാട് കോടതികളിൽ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.