വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും ചേർന്ന് കാരേറ്റ് ആറാംതാനം ഭാഗത്ത് നടത്തിയ പരിശോധനയിൽ അനധികൃതമായി മദ്യവിൽപന നടത്തിവന്നയാളെ പിടികൂടി. ആറാംതാനം കാവടിയിൽ വീട്ടിൽ കവിരാജനെയാണ് അറസ്റ്റ് ചെയ്തത്.
കാരേറ്റ് ആറാംതാനം റോഡിൽ K -16 -T- 641 എന്ന രജിസ്ട്രേഷൻ നമ്പരുള്ള സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യവിൽപന നടത്തുന്നതിനിടെയാണ് പ്രതി എക്സൈസ് പിടിയിലാകുന്നത്. തുടർന്ന് പ്രതിയുടെ ആറാംതാനത്തുള്ള വീട് പരിശോധിച്ചതിൽ കോഴിക്കൂടിനോട് ചേർന്നുള്ള ഷെഡിൽ നിന്നും വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന കൂടുതൽ മദ്യക്കുപ്പികൾ പിടിച്ചെടുത്തു. ആകെ 31 ലിറ്റർ മദ്യം പ്രതിയിൽ നിന്നും പിടിച്ചെടുത്തു. ശ്രീനാരായണ ഗുരു സമാധി ദിവസം ആയ ഇന്ന് മദ്യഷാപ്പുകൾ അവധി ആണെന്ന് അറിഞ്ഞ പ്രതി മുൻകൂട്ടി വിവിധ മദ്യഷോപ്പുകൾ നിന്നും മദ്യം വാങ്ങി ശേഖരിച്ച് ഉയർന്ന വിലയ്ക്ക് വിൽപന നടത്തി വരികയായിരുന്നു,
എക്സൈസ് ഇൻസ്പെക്ടർ ജി.മോഹൻകുമാറിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ പി.ഡി.പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത്, സ്നേഹേഷ്, സജികുമാർ, അർജുൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു