ആറ്റിങ്ങൽ: സ്വയംവര സിൽക്സിനു സമീപത്തെ വൈദ്യുതത്തൂണിൽ തീപടർന്നത് പരിഭ്രാന്തിപരത്തി. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ കെടുത്തിയതോടെയാണ് ആശങ്കകളകന്നത്. ചൊവ്വാഴ്ച വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം.
ഓടിക്കൂടിയവർ ഉടൻതന്നെ അഗ്നിരക്ഷാനിലയത്തിൽ വിവരമറിയിക്കുകയായിരുന്നു.കേബിളുകൾ ഘടിപ്പിച്ചിരുന്ന പെട്ടിയിൽനിന്നാണ് തീ പടർന്നത്. ആറ്റിങ്ങലിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയായിട്ടും തീപ്പിടിത്തം ചെറുക്കുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.