പള്ളിക്കൽ : മദ്യലഹരിയിൽ സ്ത്രീക്കെതിരെ ആക്രമണം നടത്തിയ പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മടവൂർ, ഞായറയിൽകോണം, ചെങ്കോട്ടുകോണം, ഷജീർ മൻസിലിൽ, മുഹമ്മദ് ശരീഫിന്റെ മകൻ ഷമീർ (35) ആണ് അറസ്റ്റിലായത്.
സെപ്റ്റംബർ 20 ന് വൈകുന്നേരം 5 : 20 ഓടെയാണ് സംഭവം. പ്രതിയുടെ വീടിനുസമീപത്തെ സ്ത്രീയാണ് ആക്രമണത്തിനിരയായത്. അമിത മദ്യപാനിയും നാട്ടിലെ സ്ഥിരപ്രശ്നക്കാരനുമാണ് പ്രതി. പ്രായപൂർത്തിയാകാത്ത കുട്ടിയുമായി പോയ സ്ത്രീയെ റോഡരികിൽ പതുങ്ങി ഇരുന്നാണ് പ്രതി ആക്രമിച്ചത്.ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ പള്ളിക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രദേശത്തെ സ്ത്രീകൾക്ക് പ്രതിയെക്കുറിച്ച് നിരവധി പരാതികളാണുള്ളത്. അറസ്റ്റ് ചെയ്തത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പള്ളിക്കൽ സിഐ ശ്രീജിത്ത് പി, എസ്ഐ സഹിൽ എം, എഎസ്ഐ അനിൽകുമാർ, എഎസ്ഐ മനു, എസ് സി പി ഒ മനോജ്, സിപിഒ സിയാസ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്