അഞ്ചുതെങ്ങ് : പോലീസിനെ ആക്രമിച്ച പ്രതിയെ അഞ്ചുതെങ്ങ് പോലീസ് പിടികൂടി.അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി അണ്ണി കുമാർ എന്ന് വിളിക്കുന്ന സെൽവൻ (44) നെയാണ് മാമ്പള്ളി കടപ്പുറത്ത് നിന്നും അഞ്ചുതെങ്ങ് പോലീസ് അതിസാഹസികമായി പിടികൂടിയത്.
പോലീസുകാരെ ആക്രമിക്കുന്ന ഇയാൾ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ നാലുമാസം മുമ്പ് കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്നു. വലിയതുറ പോലീസ് സ്റ്റേഷനിലും സമാനരീതിയിൽ പ്രതിയുടെ പേരിൽ കേസ് നിലവിലുള്ളതായി അഞ്ചുതെങ്ങ് പോലീസ് പറഞ്ഞു.
അഞ്ചുതെങ്ങ് സി.ഐ ചന്ദ്രദാസിന്റെ നേതൃത്വത്തിൽ എസ്.ഐ സുനിൽകുമാർ, സിപിഒമാരായ ഡീൻ , ഷാൻ തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത് .