വക്കം: മുരുക്കംപുഴ, കഠിനംങ്കുളം പെരുമാതുറ പണയിൽ കടവ്, പൊന്നുംതുരുത്ത് പ്രദേശങ്ങൾ ഉൾപ്പെടുത്തി ടൂറിസം പദ്ധതി ഉടൻ നടപ്പാക്കുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു. പണയിൽ കടവ് ടൂറിസം പദ്ധതിയെ പറ്റി പഠിക്കാൻ പൊന്നും തുരുത്ത് പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയതായിരുന്നു മന്ത്രി. കവലയൂർ, അകത്തുമുറി, പണയിൽകടവ്, കുളമുട്ടം, ആറ്റിങ്ങൽ പ്രദേശങ്ങളിലേക്കുള്ള യാത്രാസൗകര്യവും മെച്ചപ്പെടുത്തുമെന്നും കടകംപള്ളി പറഞ്ഞു. മന്ത്രിക്ക് ഒപ്പം അഡ്വ. സത്യൻ എം.എൽ.എ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗം, വക്കം പഞ്ചായത്ത് പ്രസിഡന്റ് വേണുജി, പഞ്ചായത്ത് സ്റ്റാനഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ്, പഞ്ചായത്ത് അംഗം രഘുവരൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി അജയകുമാർ തുടങ്ങിയവരോടൊപ്പം സ്ഥലം സന്ദർശിച്ചശേഷമാണ് മന്ത്രി പറഞ്ഞത്. മുൻ വനം വകുപ്പു മന്ത്രി കെ. രാജുവും ഇൗ പ്രദേശങ്ങൾ സന്ദർശിച്ചശേഷം ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു. മന്ത്രി സഭ മാറിയതിനാൽ തുടർ നടപടികൾ ഉണ്ടായില്ല.