വെഞ്ഞാറമൂട് : പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. കുട്ടിയുടെ രണ്ടാനച്ഛനായ 38-കാരനാണ് അറസ്റ്റിലായത്.കുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ആനാടുള്ള ഹോസ്റ്റലിലാക്കാനെന്ന് പറഞ്ഞാണ് കുട്ടിയെ കടത്തിക്കൊണ്ടു പോയത്. കുട്ടി ഹോസ്റ്റലിലെത്തിയിട്ടില്ലന്നറിഞ്ഞ അമ്മ കുട്ടി സഞ്ചരിച്ച ഓട്ടോ ഡ്രൈവറെ കണ്ട് വിവരം തിരക്കുകയും ഇരുവരും കിളിമാനൂരിലേക്കാണ് പോയതെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് അമ്മ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കോട്ടയത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയും പിന്നീട് രണ്ടാനച്ഛനെതിരേ പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്യുകയുമായിരുന്നു