പോത്തൻകോട്: കാട്ടായിക്കോണം ജംഗ്ഷനു സമീപത്തെ വീട് കുത്തിത്തുറന്ന് മോഷണം.ഇന്നലെ രാത്രി ഏട്ടരയോടെയാണ് കാട്ടായിക്കോണം രോഹിണിയിൽ സത്യാനന്ദന്റെ വീട്ടിൽ മോഷണം നടന്നത്.
വീട്ടുടമസ്ഥർ വിദേശത്താണ്.ഇന്നലെ രാത്രിയിൽ വീട് കുത്തിത്തുറനിലയിൽ കണ്ട നാട്ടുകാർ പോത്തൻകോട് പോലീസിൽ വിവരമറിയിച്ചതിനെതുടർന്ന് സിഐ ദേവരാജന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.വീടിനുള്ളിൽ നിന്നും നഷ്ടമായ വസ്തുക്കളുടെ വിവരം ഉടമസ്ഥർ എത്തിയതിന് ശേഷമെ വ്യക്തമാക്കാൻ കഴിയുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.