അടയമൺ: ഗ്യാസ് സിലണ്ടർ മാറ്റി സ്ഥാപിക്കുന്നതിനിടെ റഗുലേറ്ററിന്റെ മുകൾഭാഗം ഇളകി മാറി ഗ്യാസ് ചോർന്നത് പരിഭ്രാന്തിപരത്തി. രാത്രി 9.30 ന് തട്ടത്തുമല ,അടയമൺ, കാർത്തികയിൽ സുരേന്ദ്രന്റെവീട്ടിലാണ്സംഭവം.വെഞ്ഞാറമൂട് ഫയർഫോഴ്സ് യൂണിറ്റിലെ ലീഡിംഗ് ഫയർമാൻ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ അരുൺകുമാർ, അരുൺ മോഹൻ, ബിജു, സുമേഷ്, ശരത്ത് എന്നിവരാണ്ഗ്യാസ് ചോർച്ച പരിഹരിച്ചത്.