ആറ്റിങ്ങൽ : ബൈക്ക് സർവീസ് സെന്ററിൽ നിന്നും ഹെൽമെറ്റ് മാറി എടുത്തു കൊണ്ട് പോയത് അറിയിക്കാൻ ചെന്ന വർക്ക് ഷോപ് ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ആറ്റിങ്ങൽ ടീവിഎസ് സർവീസ് സെന്ററിലെ ജീവനക്കാരൻ ശ്രീവിജിത്തിനാണ് മർദ്ദനമേറ്റത്.
ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന ടീവിഎസ് സർവീസ് സെന്ററിൽ എത്തിയ കോരാണി സ്വദേശി പ്രസന്നകുമാറാണ് ഹെൽമറ്റ് മാറി എടുത്തുകൊണ്ട് പോയത്. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് പ്രസന്ന കുമാറാണ് ഹെൽമറ്റ് എടുത്തതെന്ന് കണ്ടെത്തിയത്. തുടർന്ന് ഹെൽമറ്റ് മാറിയ വിവരം അറിയിക്കാനാണ് ജീവനക്കാരനായ ശ്രീവിജിത്ത് ഇയാളുടെ വീട്ടിൽ എത്തിയത് . ഈ സമയം മദ്യലഹരിയിലായിരുന്ന ഇയാൾ പെട്ടന്ന് പ്രകോപിതനായി ശ്രീവിജിത്തിനെ ആക്രമിക്കുകയായിരുന്നു. തലയുടെ പിൻഭാഗത് തടികൊണ്ട് അടിച്ച് ആഴത്തിൽ മുറിവേൽപ്പിച്ചു . അടിയുടെ ആഘാതത്തിൽ തറയിൽ വീണ ശ്രീവിജിത്തിനെ കല്ലുകൊണ്ട് തലയിലും ശരീരത്തിലും ഇടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ശ്രീവിജിത് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പോലീസിൽ പരാതിപ്പെടുകയായിരുന്നു.