മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ‘ആത്മനിദ്രാലയം’ ഇലക്ട്രിക് ശ്മശാനത്തിൽ ഗ്യാസ് ഉപയോഗിച്ച് മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനത്തിന്റെ നിർമ്മാണോദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ.നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ, നേമം നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത പ്രഭാകരൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം അജികുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, സാബുരംഗൻ തുടങ്ങിയ വിവിധ കക്ഷിരാഷ്ട്രീയ പ്രതിനിധികൾ സംസാരിച്ചു.