Search
Close this search box.

പെരുംകുളത്ത് കിണറ്റിൽ അകപ്പെട്ട സ്ത്രീയെ രക്ഷപ്പെടുത്തി

eiEACC171629

 

കടയ്ക്കാവൂർ : കടയ്ക്കാവൂർ പഞ്ചായത്തിലെ പെരുംകുളം ചരുവിള പുത്തൻവീട്ടിൽ സുധ (68) അൻപത് അടി ആഴവും 10അടി വെള്ളവും ഉള്ള കിണറ്റിൽ അകപ്പെട്ടു. ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ നിന്നും എ.എസ്.ടി.ഒ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ റെസ്ക്യൂ ടീം എത്തുകയും, എഫ്ആർഒ സജി. എസ്. നായർ കിണറ്റിലിറങ്ങുകയും റോപ്പ്, നെറ്റ് എന്നിവ ഉപയോഗിച്ച് ആളെ രക്ഷപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഫയർ ഫോഴ്സ് ആംബുലൻസിൽ വലിയകുന്നു താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗ്രേഡ് എ.എസ്.ടി.ഒ ശശികുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ, വിജിൻ ലാൽ, വിഷ്ണു. ഡി, ഉണ്ണികൃഷ്ണൻ, അമൽജിത്ത്‌, ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ മോഹനകുമാർ , അനീഷ്, ഹോംഗാർഡ് അനിൽകുമാർ എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കുചേർന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!