Search
Close this search box.

ആര്യനാട് ഈഞ്ചപ്പുരി മൈലമൂട് പാറമുകളിൽ വീണ്ടും കാട്ടുപോത്തിനെ കണ്ടു

eiEWAEH72349

 

ആര്യനാട്: ആര്യനാട് പഞ്ചായത്തിലെ ഈഞ്ചപ്പുരി മൈലമൂട് പാറമുകളിൽ വീണ്ടും കാട്ടുപോത്തിനെ കണ്ടു. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് പ്രദേശവാസികൾ കാട്ടുപോത്തിനെ കണ്ടത്. കഴിഞ്ഞ മാസവും ഈ പ്രദേശത്ത് കാട്ടുപോത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. തുടർന്ന് വനംവകുപ്പ് അധികൃതരും റാപ്പിഡ് റെസ്‌പോൺസ് ടീം അംഗങ്ങളുമെത്തി ഇതിനെ വനമേഖലയിലേക്ക് വിരട്ടി ഓടിച്ചു. ഇതിനിടെയാണ് വീണ്ടും കാട്ടുപോത്തിറങ്ങിയത്. വെളിച്ചക്കുറവ് കാരണം വനപാലകർക്ക് തെരച്ചിൽ നടത്താനായില്ല. നാളെ കൂടുതൽ അന്വേഷണം നടത്തുമെന്ന് വാർഡ് മെമ്പർ ഈഞ്ചപ്പുരി രാജേന്ദ്രൻ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!