മംഗലപുരം ഗവ എല്‍.പി. സ്കൂളില്‍ ഇന്ന് ‘സാന്ത്വനം’ വെള്ളൂര്‍ യൂണിറ്റിലെ സന്നദ്ധപ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. സ്കൂളിലെ എല്ലാ ക്ലാസ് മുറികളും, വരാന്തയും, വാട്ടര്‍ ടാങ്കും, ശുചിമുറികളും വൃത്തിയാക്കി. ഈ സ്കൂളില്‍ പഠിക്കുന്ന കുട്ടിയുടെ പിതാവും, സന്നദ്ധ പ്രവര്‍ത്തകനുമായ ഹര്‍ഷാദ് നേതൃത്വം നല്കി. പി.ടി.എ പ്രസിഡന്റ് ഷാജി ദാറുല്‍ഹറം, സെക്രട്ടറി ശ്യാം, എസ്.എം.സി. ചെയര്മാന് എം.എച്ച്. സുലൈമാന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. യാതൊരു പ്രതിഫലേച്ഛയുമില്ലാതെയാണ് നിറഞ്ഞ മനസ്സോടെ കഴിഞ്ഞ രണ്ടു വര്‍ഷമായി അടഞ്ഞു കിടന്ന ക്ലാസ് മുറികളും, അനുബന്ധ സൗകര്യങ്ങളും സ്കൂള്‍ തുറക്കലിന് മുന്നോടിയായി ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്