കിളിമാനൂർ : സെപ്റ്റംബർ 25ന് രാവിലെ 8 മണിയോടെ കിളിമാനൂർ സ്റ്റേഷൻ പരിധിയിലുള്ള ഊമൻപള്ളിക്കര താന്നിമൂട് ക്ഷേത്രത്തിനു സമീപം ശ്യാം എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബർ പുരയിടത്തിൽ നിന്നും കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഉദ്ദേശം 65 വയസ്സോളം പ്രായമുള്ളതും166 സെന്റിമീറ്റർ ഉയരമുള്ളതും ചാരനിറത്തിലുള്ള ഫുൾകൈ ഷർട്ടും കടും നീലനിറത്തിലുള്ള പാൻറ്സും ധരിച്ചിരുന്നതുമായ ആളാണ്.
ആളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കിളിമാനൂർ സ്റ്റേഷനിൽ ബന്ധപ്പെടുക.
04702672226,9497987020 , 9497980113
https://attingalvartha.com/2021/09/deadbody-found-in-kilimanoor/