വക്കം: സ്വകാര്യ ബസിൽനിന്ന് ബാറ്ററിയും അനുബന്ധ ഉപകരണങ്ങളും മോഷണം പോയതായി പരാതി. വക്കത്ത് പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന സുധീർ എന്ന സ്വകാര്യബസിലെ രണ്ട് ബാറ്ററികളാണ് തിങ്കളാഴ്ച രാത്രിയിൽ മോഷ്ടിക്കപ്പെട്ടത്.
രാവിലെ ജീവനക്കാർ സർവീസ് ആരംഭിക്കാൻ ബസ് സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ബാറ്ററി മോഷണം പോയത് അറിഞ്ഞത്. ബസിനുള്ളിൽ സ്ഥാപിച്ചിരുന്ന ഓഡിയോ യൂണിറ്റും കാണാതായി. ഇരുപതിനായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. ബസുടമയുടെ പരാതിയിൽ കടയ്ക്കാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.