Search
Close this search box.

കല്ലമ്പലത്ത് പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ

ei2WZAD97227

 

കല്ലമ്പലം : കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ മുത്താനയിൽ പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ 2 പേർ അറസ്റ്റിൽ. കല്ലമ്പലം, മാവിൻമൂട്, ചാവരു വിള വീട്ടിൽ പീഡനം ബാബു എന്നു വിളിക്കുന്ന സുരേഷ് ബാബു( 52 ), ചെമ്മരുതി, മുത്താന, പള്ളിത്താഴം വീട്ടിൽ കുമാർ( 35) എന്നിവരാണ് അറസ്റ്റിലായത്.

കുളിക്കാന്‍ ബന്ധുവീട്ടിലെ കുളത്തിലേക്ക് പോയ 22കാരിയെയാണ് കെട്ടിയിട്ട്പീഡിപ്പിക്കാന്‍ ശ്രമിച്ചത് . ഒക്ടോബർ 2ന് രാവിലെയാണ് സംഭവം. കുളിക്കാനും അലക്കാനും വീടിന് അടുത്തുള്ള ബന്ധുവീട്ടിലെ കുളത്തിലാണ് യുവതി പതിവായി പോയിരുന്നത്. എന്നാൽ ഒക്ടോബർ 2ന് യുവതിയെത്തുമ്പോള്‍ ബന്ധുവീട്ടില്‍ ആരുമുണ്ടായിരുന്നില്ല.ഈ സമയത്ത് വീട് തിരക്കി അപരിചിതനായ ഒരാള്‍ ഇവിടെയെത്തിയിരുന്നെന്നും ഇയാള്‍ മടങ്ങി അല്‍പസമയത്തിനുള്ളില്‍ മറ്റുള്ളവരുമായി യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചതായുമാണ് റിപ്പോർട്ട്‌. യുവതിയുടെ കയ്യും കാലും കെട്ടിയിട്ട ശേഷം വായില്‍ ഷാള്‍ തിരുകിയ ശേഷമായിരുന്നു പീഡനശ്രമം. എന്നാല്‍ പിടിവലിക്കിടയില്‍ ഭിത്തിയില്‍ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടമായതോടെ യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കുളിക്കാന്‍ പോയ മകള്‍ മടങ്ങിയെത്താന്‍ വൈകുന്നത് കണ്ട് അമ്മ അന്വേഷിച്ചെത്തിയപ്പോവാണ് യുവതിയെ ബോധരഹിതയായി കണ്ടത്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികില്‍സ നല്‍കിയ ശേഷം വിദഗ്ധ പരിശോധനക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

സ്ഥലത്തെ സംഭവ സമയത്തെ പ്രതികളുടെ സംശയാസ്പദമായ സാന്നിദ്ധ്യവും സംഭവത്തിനുശേഷം സംഭവ സ്ഥലത്തിനു അടുത്ത് താമസിക്കുന്ന ഒരു ആളെ ഫോണിൽ വിളിച്ചു സ്ഥലത്തെ സ്ഥിതിഗതികൾ മനസ്സിലാക്കിയതും സംഭവസ്ഥലത്തു നിന്നും അല്പം മാറി കുറേസമയം നിന്ന് സ്ഥലത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷം പ്രതികൾ സ്ഥലംവിട്ടതും പ്ര തികളിലേക്ക് സൂചന നൽകി.സാക്ഷികളുടെയും അക്രമത്തിനിരയായ കുട്ടിയുടെയും വിവരണങ്ങളിൽ നിന്ന് പ്രതികളുടെ സ്കെച്ച് തയ്യാറാക്കിയതും പ്രതികളിലേക്ക് എത്താൻ സഹായിച്ചു. പ്രതികളെ കനത്ത പോലീസ് സുരക്ഷയിൽ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി അന്വേഷണം ഊർജിതമായി തുടർന്നുവരുന്നു.ആറ്റിങ്ങൽവാർത്തഡോട്ട്കോം.

തിരുവനന്തപുരം റേഞ്ച് ഐജി ഹർഷിത അത്തല്ലൂരിയുടെ മേൽനോട്ടത്തിൽ തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയ് കുമാർ ഗുരുടിൻ നിയോഗിച്ച തിരുവനന്തപുരം റൂറൽ എസ്പി പി കെ മധു നേരിട്ടുള്ള മേൽനോട്ടത്തിൽ വർക്കല ഡിവൈഎസ്പി നിയാസ് നേതൃത്വം കൊടുത്ത ടീമിൽ സിഐമാരായ ഫറോസ്, പ്രശാന്ത് ,ശ്രീജിത്ത്, ശ്രീജേഷ് ,കണ്ണൻ, ചന്ദ്രദാസ് ,അജെഷ്, ബിജു പോലീസ് ഉദ്യോഗസ്ഥരായ ദിലീപ് , സുനിൽ രാജ് , ഫിറോസ് ,ഷിജു,അനൂപ്, സുധീർ തുടങ്ങിയവർ ഉണ്ടായിരുന്നു. തിരുവനന്തപുരം ജില്ലാ സൈബർ സെല്ലിന്റെയും ഫോറൻസ് വിദഗ്ധരെയും ടീമിൽ ഉൾപ്പെടുത്തിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!