പെരിങ്ങമ്മല : അയൽവാസിയായ യുവാവ് വീട്ടിൽ കയറി അഞ്ച് അംഗ കുടുംബത്തെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി . പെരിങ്ങമ്മല കുണ്ടാളംകുഴി രാജേഷ്ഭവനിൽ സരസ്വതി (67) സരസ്വതിയുടെ മകൻ ഷിബു(36),ഷിബുവിന്റെ ഭാര്യ സുചിത(32), മകൾ ഐശ്വര്യ(10),സുചിതയുടെ മാതാവ് സുലോചന(55) എന്നിവർക്കാണ് വെട്ടേറ്റത് . സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ഉണ്ണി എന്നു വിളിക്കുന്ന അമൽകൃഷ്ണനെതിരെ കേസെടുത്തതായും പ്രതി ഒളിവിലാണെന്നും പൂർവ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.ആക്രമണത്തിൽ വീട്ടിലെ ഉപകരണങ്ങൾ മുഴുവൻ നശിച്ച നിലയിലാണ് . പരിക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിൽസയ്ക്കു ശേഷം ഇപ്പോൾ പാലോട് സിഎച്ച്സിയിലാണ്