Search
Close this search box.

ഫുഡ്‌ ഡെലിവറിയുടെ മറവിൽ കഞ്ചാവും മാരക ലഹരി ഗുളികകളും കടത്തിയവർ എക്സൈസ് പിടിയിൽ

eiC63R07584

 

നെടുമങ്ങാട് :ഫുഡ്‌ ഡെലിവറിയുടെ മറവിൽ കഞ്ചാവും മാരക ലഹരി ഗുളികകളും കടത്തിയവർ എക്സൈസ് പിടിയിൽ. സംഭവത്തിൽ വാണ്ട സ്വദേശി ശ്രീജിത്ത്‌, വ്ളാവെട്ടി നെല്ലിക്കുന്ന് കോളനി സ്വദേശി വൈശാഖ്, പനങ്ങോട്ടേല സ്വദേശി രാഹുൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

തിരുവനന്തപുരം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി.അനി കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഇൻസ്‌പെക്ടർ ടി.ആർ.മുകേഷ് കുമാറും സംഘവും ചേർന്ന് നടത്തിയ റെയ്ഡിൽ നെടുമങ്ങാട് കരിപ്പൂർ വാണ്ടയിൽ നിന്നുമാണ് ഫുഡ്‌ ഡെലിവറിയുടെ മറവിൽ KL 01 AF 7389 നമ്പർ ഹീറോ ഹോണ്ട ബൈക്കിൽ കടത്തി കൊണ്ടുവന്ന 1.360 കിലോഗ്രാം കഞ്ചാവ്‌,100 മാരക ലഹരി ഗുളികകൾ എന്നിവ പിടികൂടി.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എസ്.അനിൽകുമാർ, ആർ.രാജേഷ് കുമാർ, മണികണ്ഠൻ നായർ , സിവിൽ എക്സൈസ് ഓഫീസർമാരായ ബിനു, സുബിൻ,ബിജു, ഷംനാദ്.എസ്, രാജേഷ്, ഷാഹിൻ, ഡ്രൈവര്‍ അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!