Search
Close this search box.

മെഹ്ഫിൽ പ്രണയത്തിൻ്റെ രണ്ടാം പുസ്തകം പ്രകാശനം ചെയ്തു

eiUW12O90129

 

യുവ എഴുത്തുകാരനും കവിയുമായ മെഹബൂബ് ഖാൻ പൂവാറിൻ്റെ രണ്ടാമത് പുസ്തകം മെഹ്ഫിൽ പ്രണയത്തിൻ്റെ രണ്ടാം പുസ്തകം 101 വായനക്കാർ ഒരുമിച്ച് ചേർന്ന് പ്രകാശനം കർമ്മം നിർവ്വഹിച്ചു. ട്രിവാൻഡ്രം കൾച്ചറൽ സെൻ്ററിൽ നടന്ന പരിപാടിയിൽ കോവളം എംഎൽഎ വിൻസെൻ്റ്, വിനോദ് വൈശാഖി ,ജേക്കബ് എബ്രഹാം, അമീർ കണ്ടൽ, എം.മെഹബൂബ്, ഡോ.സൈനബ, സ്മിത നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ചടങ്ങിൽ സഞ്ചാരി അശ്കർ കബീർ, പൂവാർ മസ്ജിദ് മുഅദ്ദിൻ മുഹമ്മദ് ഹനീഫ ,പൂവാർ ഇടവക കപ്യാർ പീറ്റർ ,മുതിർന്ന പത്രവിതരണക്കാരൻ മുരളീധരൻ തുടങ്ങിയ വ്യത്യസ്ത മേഖലയിലെ വ്യക്തിത്വങ്ങളെ ആദരിക്കുകയുണ്ടായി. നേരത്തേ പുസ്തകത്തിൻ്റെ കവർ പേജ് സോഷ്യൽ മീഡിയയിലൂടെ 1001 പേർ ഒരേസമയം പ്രകാശനം ചെയ്ത ശ്രദ്ധ നേടിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!