നഗരൂർ : നഗരൂർ പഞ്ചായത്തിലെ ആൽത്തറമൂട് എന്ന സ്ഥലത്തു നിന്നും കോയിക്കമൂല എന്ന സ്ഥലത്തേയ്ക്ക് കാൽനടയായി പോകുന്ന നടപ്പാലം പൊളിച്ചു വാഹന ഗതാഗതിനുള്ള പാലം നിർമ്മിക്കണമെന്ന് ആവശ്യം.നിലവിൽ ഈ പാലത്തിൻ്റെ നീളം 40 അടിയും വീതി 6 അടിയുമാണ്.ഈ പാലം മാറ്റി പുതിയ പാലം നിർമ്മിച്ചാൽ ആൽത്തറമൂടിൻ്റെ വികസനം അതിവേഗം ഉണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി യാത്രക്കാർക്ക് അത് യാത്ര എളുപ്പമാക്കും. നിലവിൽ കുട്ടികളും മുതിർന്നവരുമൊക്കെ നടന്നാണ് ഈ പാലത്തിലൂടെ പോകുന്നത്. അടിയന്തിര ഘട്ടങ്ങളിൽ പോലും വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്തത് ബുദ്ധിമുട്ട് ആണെന്ന് നാട്ടുകാർ പറയുന്നു. വാഹന ഗതാഗതത്തിന് സൗകര്യമൊരുക്കി പാലം നിർമിച്ചാൽ അത് വലിയ ആശ്വാസം ആകുമെന്നും ഗ്രാമീണ വികസനം നടപ്പിലാവുമെന്നും നാട്ടുകാർ പറയുന്നു.
