മുതലപ്പൊഴി കായലിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി.കുന്തള്ളൂർ അനന്ത ഭവൻ വീട്ടിൽ ബിജു(40)വിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ പത്ത് മണിയോടെ കണ്ടെത്തിയത്.കോസ്റ്റൽ പോലീസിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും നേതൃത്ത്വതിൽ കരയ്ക്കെത്തിച്ച മൃതദേഹംചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി..
ബിജുവിനെ കാണാതായതിനെ തുടർന്ന് ചൊവ്വാഴ്ച ബന്ധുക്കൾ ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെ ബിജുവിന്റെ ബൈക്കും ചെരുപ്പും പുളിമൂട് പാലത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.