വെഞ്ഞാറമൂട്: കിണറ്റിൽ വീണ പശുവിനെ വെഞ്ഞാറമൂട് ഫയർഫോഴ്സ് രക്ഷിച്ചു. കോലിയക്കോട് കൃതമാല വീട്ടിൽ ശശിധരൻ പിള്ളയുടെ പശുവാണ് കിണറ്റിൽ അകപ്പെട്ടത്.വീടിനോട് ചേർന്നുള്ള തൊഴുത്തിൽ നിന്ന് രാത്രി 3ന് കയർ അഴിഞ്ഞു പുറത്തിറങ്ങിയ പശു തൊഴുത്തിനോട് ചേർന്നുള്ള റിംഗ് ഇറക്കിയ 15 അടി ആഴവും 10 അടി വെള്ളവുമുള്ള കിണറ്റിൽ വീഴുകയായിരുന്നു.വെഞ്ഞാറമൂട് ഫയർഫോഴ്സിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുനിലിന്റെ നേതൃത്വത്തിൽ സംഘമാണ് പശുവിനെ രക്ഷിച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബൈജു, അനിൽ രാജ്, രാജഗോപാൽ, ഹോം ഗാർഡുമാരായ സതീശൻ, അരുൺ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
