കിളിമാനൂർ വാലഞ്ചേരി ഐരുമൂല ശ്രീമഹാ ശിവവിഷ്ണു ക്ഷേത്രത്തിൽ വിജയദശമി ദിനത്തോടനുബന്ധിച്ച് ക്ഷേത്ര മേൽശാന്തി രഞ്ജിത്ത് സുദർശനൻ അവർകളുടെ മുഖ്യ കാർമ്മികത്വത്തിൽ റിട്ട.പ്രിൻസിപ്പലും അദ്ധ്യാപക അവാർഡ് ജേതാവുമായ മോഹനൻ നായർ കുട്ടികളെ എഴുത്തിനിരുത്തി. വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി കുട്ടികൾ എഴുത്തിനിരുത്തിനായി എത്തിയിരുന്നു. ക്ഷേത്ര മാനേജർ പ്രഭാത് കുമാർ പഠനോ പകരണങ്ങളും മധുരവും നൽകി കുട്ടികളെ വരവേറ്റു.