നാവായിക്കുളം : സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ മികച്ച ബാലതാരമായി തിരഞ്ഞെടുത്ത നിരഞ്ജന് സർക്കാരിൽ നിന്നും ലഭ്യമാക്കാൻ കഴിയുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും ഇതിനായി സർക്കാർ തലത്തിൽ ഇടപെടൽ നടത്തുമെന്നും മുൻ എംഎൽഎ യും പികെഎസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ ബി സത്യൻ പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മറ്റിക്ക് വേണ്ടി നാവായിക്കുളത്ത് വെട്ടിയറയിലുള്ള നിരഞ്ജന്റെ വീട്ടിലെത്തി ആദരിച്ചു.
സുരക്ഷിതമല്ലാത്ത വീട്ടിലാണ് നിരഞ്ജനും നിർമ്മാണ തൊഴിലാളിയായ അഛൻ സുമേഷും കശുവണ്ടി തൊഴിലാളിയായ അമമ സുജയും ബി.കോം രണ്ടാം വർഷ വിദ്യാർത്ഥിനിയായ സഹോദരിയും താമസിക്കുന്നത്. നിരഞ്ജന് കിട്ടിയ പാരിതോഷികങ്ങൾ പോലും അയൽ വീട്ടിലാണ് സൂക്ഷിക്കുന്നത്.
പട്ടികജാതി വിഭാഗത്താൽപ്പെട്ട നിർദ്ധന കുടുംബമാണ്. ഇതെല്ലാം നേരിട്ട് കണ്ട് മനസ്സിലാക്കിയ അഡ്വ ബി സത്യൻ അവിടെ വെച്ച് തന്നെ ഈ പ്രയാസങ്ങൾ തൃശൂരിലുണ്ടായിരുന്ന മന്ത്രി കെ.രാധാകൃഷ്ണനെ ഫോണിൽ വിളിച്ചു പറഞ്ഞു. അദ്ദേഹം നിരഞ്ജനും, കുടുംബത്തിനും ഫോൺ വഴി അഭിനന്ദനം അറിയിച്ചു.
നിരഞ്ജൻ്റയും കുടുംബത്തിൻ്റെയും ബുദ്ധിമുട്ടും ജീവിത സാഹചര്യങ്ങളും മനസ്സിലാക്കുന്നു എന്നും സർക്കാരിന് ആവുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നിരഞ്ജൻ്റെ തുടർപഠനവും ഭൂമിയും വീടും ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ബി സത്യൻ ഉറപ്പ് നൽകി.
പി.കെ.എസ്, കിളിമാനൂർ, ഏര്യാ പ്രസിഡൻ്റ് മഞ്ജു ലാൽ, സെക്രട്ടറി രതീഷ്, ഭാരവാഹികളായ, സുനിത, തുളസി, അനിൽകുമാർ, ബാബു, എന്നിവരും. പ്രാദേശിക സി.പി.ഐ എം നേതാക്കളായി ആർ.കെ ദിലിപ് കുമാർ, ഹജീർ, ഫറൂക്ക്, ഉദയകുമാർ, നാദിർഷാ ,സാപ്പിയൻസ് നാടക പ്രസ്ഥാനത്തിൻ്റെ സംഘാടകൻ റിജു ശിവദാസ്, എന്നിവരും ബി സത്യനൊപ്പം ഉണ്ടായിരുന്നു