ഡിജി പുല്ലമ്പാറ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പരിശീലനം ആരംഭിച്ചു.

eiLTFNT56651

പുല്ലമ്പാറ: പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ 14 വയസ്സു മുതൽ 65 വയസ്സുവരെയുള്ളവർക്ക് ആയി നടത്തുന്ന സമ്പൂർണ ഡിജിറ്റൽ സാക്ഷരത പരിപാടിയായ ഡിജി പുല്ലമ്പാറ യുടെ പരിശീലന പരിപാടി തിരുവനന്തപുരം ജില്ലാ കളക്ടർ ഡോക്ടർ നവജ്യോത് ഖോസ ഐഎഎസ് ഉദ്ഘാടനം ചെയ്തു. പ്രോജക്ടിന്റെ ഭാഗമായ പൈലറ്റ് പരിശീലനം വെള്ളു മണ്ണടി കൂനൻ വേങ്ങ വാർഡുകളിലാണ് നടക്കുന്നത്. ഇ – വിദ്യാരംഭത്തിന്റെ ഭാഗമായി സുദർശനൻ, ശാന്ത എന്നിവർക്കുള്ള ആദ്യ പരിശീലനം കളക്ടർ നിർവഹിച്ചു. പ്രോജക്റ്റിന്റെ ബ്രാൻഡ് അംബാസിഡർ സുരാജ് വെഞ്ഞാറമൂട് ഓൺലൈനിൽ ആശംസകളർപ്പിച്ചു. വെള്ളു മണ്ണടി എൽപിഎസ്സിൽ നടന്ന ഉദ്ഘാടന യോഗത്തിൽ പ്രസിഡണ്ട് പി വി രാജേഷ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ എ മജീദ് സ്വാഗതമാശംസിച്ചു. യോഗത്തിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ എൻഎസ്എസ് കോഡിനേറ്റർ ജോയി വർഗീസ് കൈപ്പുസ്തകം ഏറ്റുവാങ്ങി. സജ്ന സത്താർ പദ്ധതി വിശദീകരണവും ദിനേശ് പപ്പൻ മൊഡ്യൂൾ പരിചയപ്പെടുത്തലും നടത്തി. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജി കോമളം, ജില്ല മെമ്പർ കെ ഷീലകുമാരി, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ എസ് എം റാസി, ബ്ലോക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബി അസീന ബീവി, വൈ വി ശോഭകുമാർ,വൈസ് പ്രസിഡണ്ട് എസ് ആർ അശ്വതി, മെമ്പർമാരായ ആർ ബിന്ദു, പുല്ലമ്പാറ ദിലീപ്, കെ എസ് പ്രിയ, എസ് ഷീല, ആറ്റിങ്ങൽ എ ഇ ഒ വിജയകുമാർ നമ്പൂതിരി, സെക്രട്ടറി ടി സന്തോഷ് കുമാർ ജൂനിയർ സൂപ്രണ്ട് കെ കെ ബൈജു എന്നിവർ സംസാരിച്ചു. പ്രോജക്ട് കോഡിനേറ്റർ ഷംനാദ് പുല്ലമ്പാറ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!