Search
Close this search box.

ആറ് കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ

eiZZSQW52163

ആറ് കിലോ കഞ്ചാവുമായി മൊത്തവ്യാപാരിയടക്കം മൂന്നുപേർ അറസ്റ്റിൽ. കാട്ടാക്കട കുളത്തുമ്മൽ തലക്കോണം കോളനി കൈരളി നഗർ ഹുസൈൻ (25, മീട്ടു), ചാന്നാങ്കര ഇട്ടിച്ചൽ തോപ്പിൽ താമസിക്കുന്ന വർക്കല ഒറ്റൂർ മൂങ്ങോട്ട് പാണൻവിള വീട്ടിലെ റോബിൻസൺ ( 40 ), കഠിനംകുളം ആറ്റരികത്ത് വീട്ടിൽ മുഹമ്മദ് ഹാരിസ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. കഞ്ചാവ് മൊത്ത വിതരണക്കാരനാണ് ഹുസൈൻ. അണ്ടൂർക്കോണത്ത് കഞ്ചാവ് വിൽപ്പനയ്ക്കെത്തിയപ്പോഴാണ് ഇയാൾ എക്സൈസ് സംഘത്തി​ന്റെ പിടിയിലായത്. ഇയാളിൽനിന്ന്‌ 1.300 കിലോ കഞ്ചാവ് പിടികൂടി. ചോദ്യം ചെയ്തതിലാണ് മറ്റു കച്ചവടക്കാരായ റോബിൻസൺ, മുഹമ്മദ് ഹാരിസ് എന്നിവരെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ചാന്നാങ്കരയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ ചില്ലറ വില്പനയ്ക്ക് കഞ്ചാവ് പൊതികൾ തയ്യാറാക്കിക്കൊണ്ടിരുന്ന ഇരുവരെയും പിടികൂടി. ഇവരിൽനിന്ന്‌ 4.700 കിലോ കഞ്ചാവ്‌ കണ്ടെടുത്തു. ഒരാൾ ഓടിരക്ഷപ്പെട്ടു.

എക്സൈസ് ഇൻസ്പെക്ടർ എ മുഹമ്മദ് റാഫി, അസി. എക്സൈസ് ഇൻസ്പെക്ടർ – കെ ശ്യാംകുമാർ, എ ബിനു, വി എസ് അനിൽകുമാർ, ആർ സുനിൽകുമാർ , സന്തോഷ് കുമാർ , നവാസ്, ബിനീഷ് , സുഭാഷ്, റിജു എന്നിവരാണ് പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!