പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ടീം വെൽഫെയർ ചിറയിൻകീഴ്. ഇരാറ്റുപേട്ട, കൊക്കയാർ , മുണ്ടക്കയം എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായാണ് പ്രവർത്തകർ സജീവമായത്.ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി ശേഖരിച്ച തുകയും ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളുമായാണ് ആദ്യസംഘം യാത്ര തിരിച്ചത്.വിഭവസമാഹരണ കൈമാറ്റത്തിനായി പുറപ്പെട്ട വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മണ്ഡലം ആക്ടിങ്ങ് പ്രസിഡന്റ അനസ് ബഷീർ നിർവ്വഹിച്ചു.വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ മുണ്ടക്കയത്ത് ആരംഭിച്ച വിഭവസമാഹരണം കേന്ദ്രത്തിൽ നേരിട്ടെത്തി തുകയും ഭക്ഷ്യവസ്തുക്കളും കൈമാറി.വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ പി എ അബ്ദുൽ ഹക്കിം,സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി മിർസാദ് റഹ്മാൻ,സംസ്ഥാന കമ്മിറ്റി അംഗം ഷഫീഖ് ചോഴിയക്കോട് എന്നിവർ ചേർന്ന് സഹായം ഏറ്റുവാങ്ങി.
ശേഖരിച്ച തുകയുടെ കൈമാറ്റം ടീം വെൽഫെയർ ചിറയിൻകീഴ് മണ്ഡലം ക്യാപ്റ്റൻ അംജദ് റഹ്മാനിൽ നിന്നും വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ പ്രസിഡൻറ് സണ്ണി മാത്യു സ്വീകരിച്ചു.ടീം വെൽഫെയർ പ്രവർത്തകരായ അൻസാർ പാച്ചിറ , ഖൽഫാൻ റഷീദ് ഫൈസൽ പള്ളിനട , ഷിറാസ് , അഫ്സൽ , സാജിദ് എന്നിവരടങ്ങുന്ന സംഘം ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ബാധിച്ച കുട്ടിക്കലിൽ സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.