പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ കിളിമാനൂർ തമ്പുരാട്ടിപ്പാറയിൽ വർഷങ്ങളായി സ്ഥാപിച്ചിരുന്ന പൂജാ സാമഗ്രികളടങ്ങിയ ഭണ്ഡാരപ്പെട്ടിയും , ഉച്ചഭാഷിണിയും സോളാർ സിസ്റ്റവും നശിപ്പിക്കപ്പെട്ട നിലയിൽ കാണപ്പെട്ടു. തമ്പുരാട്ടിപ്പാറ ശിവപാർവ്വതി ദേവീക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ പഞ്ചായത്ത് ഭരണസമിതിക്കും പോലീസിനും പരാതി നൽകിയിട്ടുണ്ട്. നിലവിലെ സാമൂഹികാന്തരീക്ഷം മലിനപ്പെടുത്തുവാൻ സാമൂഹ്യവിരുദ്ധൻമാർ കരുതിക്കൂട്ടി ശ്രമം നടത്തിയതായി സംശയിക്കുന്നു. പ്രസ്തുത പ്രദേശം ഉൾപ്പെടെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുവാൻ വേണ്ട പദ്ധതി പഞ്ചായത്ത് തയ്യാറാക്കി വരികയാണ്.
കിളിമാനൂർ പോലീസ് എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്യുവാൻ വേണ്ട നടപടികൾ സ്വീകരിയ്ക്കണമെന്നും, ഇതു സംബന്ധിച്ച് ക്രൈംബാഞ്ച് അന്വേഷണം വേണമെന്നും
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ ആവശ്യപ്പെട്ടു.