ആലംകോട് : ആലംകോട്ട് ഭാഗികമായി തകർന്നു വീണ സ്കൂൾ കെട്ടിടം അടൂർ പ്രകാശ് എംപി സന്ദർശിച്ചു. ആലംകോട് ഗവ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്. നവംബർ 1ന് സ്കൂൾ തുറക്കാൻ ഇരിക്കവേയാണ് ഈ അപകടം. ഇന്ന് രാവിലെയാണ് കെട്ടിടത്തിന്റെ മുകൾ ഭാഗം തകർന്നു വീണത് ശ്രദ്ധയിൽപെടുന്നത്. സ്കൂൾ സന്ദർശിച്ച എംപി പ്രിൻസിപ്പളിനെയും പി ടി എ ഭാരവാഹികളെയും കണ്ട് സ്ഥിതിഗതികൾ വിലയിരുത്തി.
38 വർഷത്തെ പഴക്കമുള്ള ഈ കെട്ടിടത്തിൽ ക്ലാസ്സുകൾ കൂടാതെ ഓഫീസ് , സ്റ്റാഫ്റൂമുകൾ , ലാബുകൾ എന്നിവയെല്ലാം പ്രവർത്തിക്കുന്നുണ്ട്. അതേ സമയം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കവേണ്ടെന്നും സ്കൂളിലെ മറ്റ് കെട്ടിടങ്ങളിലെ ക്ലാസ്സ്മുറികളിൽ ക്ലാസ്സുകൾ നടത്താനുള്ള തീരുമാനം കൈകൊണ്ടതായും അധികൃതർ അറിയിച്ചു.