വാമനപുരത്ത് “ലഹരി വിരുദ്ധ ജ്വാല” സംഘടിപ്പിച്ചു

eiJS5FP9624

വാമനപുരം : 152ആമത് ഗാന്ധി ജയന്തി ദിനോഘാഷങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവൽക്കരണ ആശയങ്ങൾ പൊതുജനമധ്യത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള ലഹരി വർജ്ജന മിഷൻ വിമുക്തി യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി റസിഡൻസ് അസോസിയേഷനുകളുടെ സഹകരണത്തോടെ ലഹരിക്കെതിരെയുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വാമനപുരം എക്സൈസ് റേഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ദീപം തെളിയിക്കൽ “ലഹരി വിരുദ്ധ ജ്വാല ” വൈകുന്നേരം 6 മണിക്ക് വാമനപുരം ജംഗ്ഷനിൽ വച്ച് സംഘടിപ്പിച്ചു . മഹാത്മാഗാന്ധിയുടെ 152 ജന്മദിനത്തോടനുബന്ധിച്ച് 152 ദീപങ്ങളാണ് തെളിയിച്ചത്. വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് ജി. ഒ.ശ്രീവിദ്യ ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വാമനപുരം പഞ്ചായത്തിലെ വാർഡ് മെമ്പർമാർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ഗ്രന്ഥശാല ഭാരവാഹികൾ, വ്യാപാര വ്യവസായി ഭാരവാഹികൾ, വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!