പള്ളിക്കൽ : ഗാന്ധിദർശൻ സമിതി പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിര ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും പള്ളിക്കൽ ജങ്ഷനിൽ നടന്നു. കെപിസിസി സംസ്ഥാന കോ – ഓർഡിനേറ്ററും ഗാന്ധി ദർശൻ ജില്ലാവൈസ് പ്രസിഡന്റുമായ പള്ളിക്കൽ മോഹനൻ, മണ്ഡലം പ്രസിഡന്റ് മൂതല രാജേന്ദ്രൻ, പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷുകൈബ് പള്ളിക്കൽ, സമതി ഭാരവാഹികളായ മാനിഷാ, കെ. ആർ. നാസർ, രാജൻ പകൽകുറി, വേണു പകൽകുറി, കെ. ആർ സുധീർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
