ചെറുന്നിയൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്ത്വ ദിനത്തോടനുബന്ധിച്ചു ചെറുന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുന്നിയൂരിൽ നിന്നും ആറ്റിങ്ങലിലേക്ക് ഇന്ദിരാ ജ്യോതി പ്രയാണം നടത്തി. ഡി സി സി ജനറൽ സെക്രട്ടറി ജോസഫ് പെരേര, മണ്ഡലം പ്രസിഡന്റ് ഓമനക്കുട്ടൻ, ഡി സി സി മെമ്പർ ജഹന്ഗീർ,താന്നിമൂട് സജീവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൻസിൽ, മെമ്പർ മനോജ് രാമൻ, പന്തുവിള ബാബു, ബഷീർകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
