കഠിനംകുളം : ഭാര്യയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയ യുവാക്കളെ ചോദ്യം ചെയ്ത ഭർത്താവിനെയും മക്കളെയും വീട് കയറി മർദിച്ചതായി പരാതി. കഠിനംകുളം ചിറ്റാറ്റുമുക്ക് സെന്റ് ആൻഡ്രൂസ് പാലത്തിന് സമീപം കൈലാസത്തിൽ ബൈജുവിനും ഭാര്യക്കും മക്കൾക്കുമാണ് മർദനമേറ്റത്. ഇവരുടെ സ്വർണമാലയും മൊബൈലും യുവാക്കൾ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.
പരിക്കേറ്റ ബൈജു ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ മാസം 27-ന് ആയിരുന്നു സംഭവം. തുടർന്ന് കഠിനംകുളം പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ലെന്നും കേസ് പിൻവലിക്കാൻ കഠിനംകുളം പോലീസ് ഭീക്ഷണിപ്പെടുത്തിയതായും കാട്ടി മുഖ്യമന്ത്രിയ്ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി. കേസെടുത്തതായി കഠിനംകുളം പോലീസ് പറഞ്ഞു.