വർക്കല : വർക്കല എസ്.എൻ കോളേജ് പരിസരത്തു നിന്നും 1. 100 kg കഞ്ചാവുമായി പാലച്ചിറ സ്വദേശി പിടിയിൽ. പാലച്ചിറ നിസാറിന്റെ മകൻ നിയാസ് (29)നെയാണ് വർക്കല എക്സൈസ് അറസ്റ്റു ചെയ്തത്. ഇയാൾ പാലച്ചിറ പ്രദേശങ്ങളിലെ സ്കൂളുകൾ, കോളേജുകൾ കേന്ദ്രീകരിച്ച് ചില്ലറ കഞ്ചാവു വില്പന നടത്തുന്നത്രെ. വർക്കല എക്സൈസ് സർക്കിൽ ഇൻസ്പെക്ടർ സജീവിന്റെ നേതൃത്വത്തിൽ പി.ഒ മാരായ ബിനു, അഷറഫ്, സി.ഇ.ഒ മാരായ ഷൈൻ, ബിനുകുമാർ, താരിഖ്, രാഹുൽ, വിജയകുമാർ, സുനിൽ എന്നിവർ അടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.