പ്രതിസന്ധികളിൽ നിന്നും അനുഭവപാഠങ്ങൾ ഉൾക്കൊണ്ട് മനുഷ്യസമൂഹം പുതിയ ജീവിതവഴികൾ കണ്ടെത്തിയതിന് ചരിത്രത്തിൽ ഒട്ടേറെ തെളിവുകളുണ്ടെന്ന് കവി രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു.പ്രമുഖ നവമാധ്യമ കൂട്ടായ്മയായ “ഹാപ്പി ഗ്രൂപ്പ് ചാരിറ്റബിൾ സൊസൈറ്റിയുടെ “മാനസസരോവര ” ത്തിൽ അതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏതു ദുരിതകാലത്തും അപ്രതീക്ഷിതമായി ചിലർ സഹായങ്ങളുമായെത്തും. അത്തരം സാനിദ്ധ്യങ്ങളിൽ നിന്നാണ് നാം നന്മയും കാരുണ്യവും തിരിച്ചറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരേഷ്കൃപ ഈശ്വര പ്രാർത്ഥന ഗാനം അവതരിപ്പിച്ചു. സെക്രട്ടറി ഷെമിഅനിൽ അധ്യക്ഷയായി. പ്രസിഡന്റ് ഉമേഷ് അനുഗ്രഹ സ്വാഗതം പറഞ്ഞു. ഉപദേശകസമിതി അംഗം പരമേശ്വരൻ കുര്യാത്തി ആമുഖ പ്രഭാഷണം നടത്തി. അമ്പലപ്പുഴ .സി. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു.
രാമചന്ദ്രൻ പൈങ്ങോട്(എക്സിക്യൂട്ടീവ് അംഗം)
നന്ദി മന്മഥാജയൻ (ഖജാൻജി) എന്നിവർ സംസാരിച്ചു.കലാസാംസ്ക്കാരിക രംഗത്തെ പ്രമുഖരുൾപ്പെടുന്ന ഹാപ്പി ഗ്രൂപ്പിൽ പ്രവാസികളടക്കം അംഗങ്ങളാണ്. കഴിഞ്ഞ കാലങ്ങളിൽ നിരവധി സാമൂഹ്യ സേവനപ്രവർത്തനങ്ങൾക്ക് ഈ കൂട്ടായ്മ സഹായങ്ങൾ നൽകിയിരുന്നു. സമൂഹത്തിലെ പ്രമുഖ വ്യക്തികളുമായുള്ള സംവാദങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ ഈ കൂട്ടായ്മ തുടർച്ചയായി സംഘടിപ്പിക്കുന്നുണ്ട്.