Search
Close this search box.

കിണറ്റിൽ വീണ പശുവിന് രക്ഷകരായി ആറ്റിങ്ങൽ ഫയർ ഫോഴ്‌സ്‌

eipngIM31320

മണമ്പൂർ : മണമ്പൂർ പഞ്ചായത്ത് പാലാംകോണം തൊട്ടിക്കല്ലിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ പുതുതായി നിർമ്മിച്ച് കൊണ്ടിരുന്ന കിണറ്റിനുള്ളിൽ അകപ്പെട്ട പശുവിനെ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. പറമ്പിൽ മേയാൻ കെട്ടിയിരുന്ന പശു പുല്ല് തിന്നുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിൽ അകപ്പെടുകയായിരുന്നു. പശു അകപ്പെട്ട വിവരമറിഞ്ഞയുടൻ കടയ്ക്കാവൂർ പഞ്ചായത്ത് മെമ്പർ പെരുംകുളം അൻസർ കൂട്ടുകാരുമായി സ്ഥലത്ത് എത്തുകയും സമയോചിതമായി ആറ്റിങ്ങൽ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയുമായിരുന്നു.

മണമ്പൂർ പഞ്ചായത്ത് 4ആം വാർഡിൽ തെഞ്ചേരികോണത്താണ് സംഭവം. റിയാസ് മൻസിലിൽ ജമീല ബീവിയുടെ ഉടമസ്ഥതയിലുള്ള പശുവാണ് ചരുവിള പുത്തൻ വീട്ടിൽ സജീമിന്റെ പുരയിടത്തിലെ 30 അടി ആഴവും10 അടിയോളം വെള്ളവുമുള്ള ഉപയോഗിക്കാത്ത കിണറ്റിൽ വീണത്. സംഭവം അറിഞ്ഞ ഉടൻ തന്നെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്ഥലത്തെത്തി ഫയർ ഓഫീസറായ ഷിബി എം. ബി കിണറ്റിൽ ഇറങ്ങുകയും പശുവിനെ സുരക്ഷിതമായി കരയിൽ എത്തിക്കുകയും ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജുവിന്റെ നേതൃത്ത്വത്തിൽ ഫയർ ഓഫീസർമാരായ ബിജേഷ്, സജി എസ് നായർ, വൈശാഖൻ, പ്രമോദ് എന്നിവർ രക്ഷാപ്രവർത്തനത്തനത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!