വര്‍ക്കല: യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. താഴെവെട്ടൂര്‍ പ്ലാവിള വീട്ടില്‍ ഇസ്മായില്‍( 28) ആണ് അറസ്റ്റിലായത്. വെട്ടൂര്‍ ആശാന്‍മുക്ക് വാഴവിള വീട്ടില്‍ സല്‍മാനെ( 23) കൊല്ലാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ശനിയാഴ്ച വൈകിട്ട് ആറിന് താഴെവെട്ടൂര്‍ ജങ്ഷനില്‍ വച്ചാണ് സല്‍മാന് കുത്തേറ്റത്. ഇടത് തോളിനും ഇടതു ചെവിക്ക് താഴെയും കഴുത്തിലുമാണ് കുത്തറ്റത്. സല്‍മാന്‍ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഞായറാഴ്ച താഴെവെട്ടൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 2013-ല്‍ വെട്ടൂര്‍ സ്വദേശി അബ്ദുല്‍ കരീമിനെ കുത്തിയ കേസിലും 2017-ല്‍ വെട്ടൂര്‍ സ്വദേശി സിയാദിന്റെ കാല്‍ അടിച്ചൊടിച്ച കേസിലും ഇസ്മായില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വര്‍ക്കല ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ ജി.എസ്.ശ്യാംജി, ജയകുമാര്‍, എ.എസ്.ഐ. അനില്‍കുമാര്‍, എസ്.സി.പി.ഒ. മുരളീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.