വർക്കല: ടൂറിസം മേഖലയിലും കോളേജ് വിദ്യാർത്ഥികൾക്കും മാരകമായ ലഹരി ഗുളികകളും കഞ്ചാവും വിൽപ്പന നടത്തി വന്നിരുന്നയാൾ പോലീസ് പിടിയിൽ. വർക്കല, പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധികളിലുള്ള വിവിധ കോളേജ് വിദ്യാർത്ഥികൾക്കും ടൂറിസ്റ്റുകൾക്കും കഞ്ചാവും ലഹരി ഗുളികളും വിൽപ്പന നടത്തിവന്നിരുന്ന വർക്കല ജനാർദ്ധനപുരം ലക്ഷംവീട് കോളനി സ്വദേശി രഞ്ചിത്ത് (54) നെ 50 പൊതി കഞ്ചാവും 60 നൈട്രോ സെപാം ഇനത്തിൽപ്പെട്ട മയക്കുമരുന്ന് ഗുളികകളുമായി അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ഡി.ഐ.എസ്.പി.ഫേമസ് വർഗീസിന്റെ നിർദേശം പ്രകാരം വർക്കല പോലീസ് ഇൻസ്പെക്ടർ ജി.ഗോപകുമാർ, എസ്.ഐ മാരായ ശ്യാംജി, ജയകുമാർ, എ.എസ്.ഐ വിജയകുമാർ, എസ്.സി.പി.ഒ മുരളിധരൻ, സി.പി.ഒ.അൻസാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഇന്ന് രാവിലെ 11 മണിക്ക് വർക്കല എസ്.എൻ.കോളേജിന് സമീപത്ത് നിന്നും അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ബി.അശോകൻ ഐ.പി.എസ്സിന് ഇടപാടുകാരനായ ഒരു കോളേജ് വിദ്യാർത്ഥിയുടെ രക്ഷിതാവ് രഹസ്യമായി ഫോണിൽ വിളിച്ച് പ്രതിയെ കുറിച്ച് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. 10 ഗ്രാം കഞ്ചാവ് പൊതിക്ക് 500 രൂപയാണ് ഇടപാടുകാരിൽ നിന്നും പ്രതി ഈടാക്കുന്നത്. കൂടാതെ നിട്രോസ് 10 എന്ന പേരിലുള്ള മാരക മയക്കു മരുന്നായ നിട്രോസിന്റെ ന്റെ 60 ഗുളികകളും പ്രതിയിൽ നിന്നും പിടിച്ചെടുത്തു. ഒരു ഗുളികയ്ക്ക് 500 രൂപയാണ് പ്രതി ഈടാക്കുന്നത്. ഒരു ഗുളിക കഴിച്ചാൽ 24 മണിക്കൂർ ലഹരി ലഭിക്കും എന്നതാണ് ഇതിന്റെ അവസ്ഥ . തമിഴ്നാട്, മാർത്താണ്ടം എന്ന സ്ഥലത്തു നിന്നാണ് പ്രതി ലഹരി ഗുളികകൾ വാങ്ങുന്നത്. ക്യാൻസർ രോഗികൾക്കും, ചിത്തഭ്രമം എന്നിവർക്ക് മാത്രം വളരെ നിയന്ത്രിത രീതിയിൽ ഡോക്ടർമാർ നൽകുന്ന ഈ ഗുളികകൾ തമിഴ്നാട്ടിലെ മെഡിക്കൾ റെപ്രസെന്റെറ്റീവുമാരിൽ നിന്നും ഒന്നിന് 50 രൂപ നിരക്കിൽ വാങ്ങിയാണ് പ്രതി 500 രൂപക്ക് കച്ചവടം നടത്തുന്നത് .പ്രതിയുടെ ഇടപാടുകാരിൽ ഭൂരി ഭാഗവും ഐ .ടി കമ്പനി ജീവനക്കാരായ തദ്ദേശ ടൂറിസ്റ്റുകളും വിദ്യാർത്ഥികളുമാണ് .പ്രതിയെ നേരത്തെ എക്സൈസും പോലിസും കഞ്ചാവ് കേസിൽ പിടിച്ചിട്ടുണ്ട് .അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.