വെഞ്ഞാറമൂട് : “അഭിനയം ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത നർത്തകി ഡോ: ഗായത്രി സുബ്രഹ്മണ്യം വെഞ്ഞാറമൂട് ജീവകലയിൽ സോദാഹരണ പ്രഭാഷണം നടത്തി.നവരസങ്ങൾ പ്രതിഫലിപ്പിക്കേണ്ട വിവിധ ശൈലികൾ അഭിനയിച്ചു കാണിക്കുകയും പഠിതാക്കൾക്ക് വിവിധ വിഷയങ്ങൾ നൽകി അവ ക്ലാസിൽ നൃത്തരൂപേണ അവതരിപ്പിക്കുകയും ചെയ്തു.നാട്യശാസ്ത്രത്തിന്റെ അനന്ത സാദ്ധ്യതകളിലേക്ക് വെളിച്ചം പകർന്നാണ് ഡെമോൺ സ്ട്രേഷൻ ക്ലാസ് അവസാനിച്ചത്.ഗായത്രി സുബ്രഹ്മണ്യത്തെ ഉപഹാരം നൽകിയും പൊന്നാട ചാർത്തിയും ജീവകല ആദരിച്ചു. വി.എസ്.ബിജുകുമാർ, പി.മധു, പി.എസ്.ലാൽ, എസ്. ഈശ്വരൻ പോറ്റി, പുല്ലമ്പാറ ദിലീപ്, നമിത സുധീഷ്, ജയകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു