അരുവിക്കര കുടുംബാരോഗ്യകേന്ദ്രത്തിൽ പുതുതായി നിർമിച്ച കെട്ടിടം ജി.സ്റ്റീഫൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കളത്തറ മധു അധ്യക്ഷനായി.വൈസ് പ്രസിഡൻറ് മറിയക്കുട്ടി, ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.ആർ.ഹരിലാൽ, ബ്ലോക്ക് പഞ്ചായത്തംഗം വി.വിജയൻ നായർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അലിഫിയ, വാർഡ് അംഗം ഗീതാ ഹരികുമാർ, ഡോ. അഞ്ജു മറിയം ജോൺ തുടങ്ങിയവർ സംസാരിച്ചു.പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഒ.പി. ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളുടെയും പ്രവർത്തനം ഇനി പുതിയ മന്ദിരത്തിലായിരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
