കഠിനംകുളം: കഠിനംകുളത്ത് വീടിനടുത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കത്തിനശിച്ചു. വെട്ടുതുറ റീജ ഹൗസിൽ ജോയി വിൻസെന്റിന്റെ സ്കൂട്ടറാണ് ദിവസം ഉച്ചയോടെ കത്തിയത്.വീട്ടുകാർ തീ അണയ്ക്കാൻ നോക്കിയെങ്കിലും സ്കൂട്ടർ പൂർണമായും കത്തിപ്പോയി. കഠിനംകുളം പോലീസിൽ പരാതി നൽകി. മൂന്നുമാസം മുൻപ് ഇതേസ്ഥലത്ത് വെച്ചിരുന്ന സ്കൂട്ടറും കത്തിനശിച്ചിരുന്നു.
