Search
Close this search box.

വർക്കലയിൽ നാട്ടുകാർക്ക് കൗതുകമായി മാറിയ ആട്ടിൻകുട്ടി ചത്തു

eiT0EF038770

വർക്കല :മനുഷ്യ കുഞ്ഞിന്റെ കരച്ചിലും, പഗ്ഗ് ഇനത്തിൽപെട്ട നായക്കുട്ടിയുടെയും വാനരന്റെയും മുഖത്തോട് രൂപസാദൃശ്യവുമായി പിറന്ന ആട്ടിൻകുട്ടി ചത്തു. ഇന്ന് ഉച്ചയോടെ മുതൽ ആട്ടിൻകുട്ടിക്ക് അസ്വസ്ഥത ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു . തുടർന്ന് വെറ്റിനറി ഡോക്ടർ പരിശോധിച്ചെങ്കിലും ആട്ടിൻകുട്ടി ചത്തു.

വർക്കല നഗരസഭയിലെ മുണ്ടായിൽ കല്ലാഴി വീട്ടിൽ ആശ വർക്കർ ബേബി സുമത്തിന്റെ വീട്ടിൽ ആണ് അപൂർവ സാദൃശ്യമുള്ള ആട്ടിൻകുട്ടി പിറന്നത്. നവംബർ 6ന് രാത്രി 11 മണിയോടെയാണ് ബേബി സുമത്തിന്റെ പൂർണ്ണ ഗർഭിണിയായ തള്ളയാട്‌ അപൂർവ ആട്ടിൻകുട്ടിക്ക് ജന്മം നൽകിയത്. തള്ളയാടിന്റെ മൂന്നാമത്തെ പ്രസവത്തിലാണ് ഈ അപൂർവ ആട്ടിൻകുട്ടി പിറന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!