നിയന്ത്രണം വിട്ട സ്കൂൾ ബസ് റബർ തോട്ടത്തിലേക്കു മറിഞ്ഞു

eipngF192027

നിയന്ത്രണം വിട്ട സ്കൂൾ ബസ് റബർ തോട്ടത്തിലേക്കു മറിഞ്ഞു. രണ്ടു റബർ മരങ്ങളിൽ ഇടിച്ചു നിന്നതു വൻ ദുരന്തം ഒഴിവാക്കി. തൊളിക്കോട് പനയ്ക്കോട് ഗവ: ഹൈസ്കൂളിന്റെ ബസാണു മറിഞ്ഞത്. എട്ടാം ക്ലാസ് വിദ്യാർഥി ആരോമലിനു നിസ്സാര പരുക്കേറ്റു. മലയടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.തച്ചൻകോട് ഭാഗത്തു നിന്നു സ്കൂളിലേക്കു വരവേ ചെന്നിലത്തു വച്ചായിരുന്നു അപകടം. ആയയും ഡ്രൈവറും രണ്ടു കുട്ടികളും മാത്രമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. തച്ചൻകോട്– പനയ്ക്കോട് റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണെന്നും റോഡിന്റെ ശോച്യാവസ്ഥയാണു അപകടത്തിലേക്കു നയിച്ചതെന്നും പ്രദേശവാസികൾ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!