വെമ്പായം: ഭാര്യയുമായി വഴക്കിട്ട് പിണങ്ങിയ യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി. ഭരതന്നൂർ മൈലാമൂട് അഞ്ചാനക്കുഴിക്കര വിനോദ് ഭവനിൽ വിനോദ് (35) ആണ് മരിച്ചത്. ഇയാൾ ജോലി സംബന്ധമായി മൂന്നുവർഷമായി വട്ടപ്പാറ കാരമൂട്ടിൽ ഭാര്യയുമായി വാടകയ്ക്ക് താമസിച്ചുവരുകയായയിരുന്നു. ഭാര്യയുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ വഴക്കുണ്ടാവുകയായിരുന്നു. തുടർന്ന് വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്ന് തീ കൊളുത്താൻ ശ്രമിച്ചെങ്കിലും ഭാര്യ തടയുകയായിരുന്നു. തുടർന്ന് വിനോദ് കത്തിയുപയോഗിച്ചു കഴുത്ത് മുറിക്കുകയുമായിരുന്നു എന്ന് വട്ടപ്പാറ സിഐ പറഞ്ഞു. കുട്ടികൾക്ക് മുന്നിൽ വച്ചാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്. വിനോദിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സോഫിയ. മക്കൾ: എബേസ്(അഞ്ച്), ജമീജ (രണ്ടര). മരിച്ച വിനോദിന് പെയിന്റിംഗ് പണിയാണ്.